സ്കൂൾ വാർഷികവും വർണ്ണക്കൂടാരം ഉദ്ഘാടനവും വെള്ളിയാഴ്ച; മന്ത്രി ഒ.ആർ. കേളു എത്തും
പനമരം: പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും എസ്. എസ്. കെ പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനവും ജനുവരി 16 വെള്ളിയാഴ്ച നടക്കും. പട്ടിക വർഗ – പട്ടികജാതി പിന്നോക്ക വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ചന്ദ്രൻ അധ്യക്ഷത വഹിക്കും.
സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ പി. ശ്രീനിവാസനുള്ള യാത്രയയപ്പ് സമ്മേളനവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
തുടർന്ന് പ്രശസ്ത കലാകാരൻ റജി ഗോപിനാഥ് അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.





Leave a Reply