യൂത്ത് കോൺഗ്രസ് ശബരിമല സംരക്ഷണ ജ്യോതി നടത്തി
കൽപ്പറ്റ: ശബരിമലയിൽ കൊള്ള നടത്തിയ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും, ശബരിമല സംരക്ഷണ ജ്യോതിയും സംഘടിപ്പിച്ചു. കെപിസിസി മെമ്പർ പി പി ആലി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, ഷാഫി പുൽപ്പാറ,കെ കെ രാജേന്ദ്രേൻ, സുനീർ ഇത്തിക്കൽ, ഷംസുദ്ദീൻ പി പി, രമ്യ ജയപ്രസാദ്,അർജുൻ ദാസ്,അഫിൻ ദേവസ്യ, ഷബീർ പുത്തൂർവയൽ, ഷനൂബ് എം വി, ആൽബർട്ട് ആന്റണി,രഞ്ജിത്ത് ബേബി, ആന്റണി തണ്ണിക്കോടൻ, ഷബ്നാസ് തന്നാണി, ഷമീർ എമിലി, ഫാത്തിമ സുഹറ, അമിതാ രഞ്ജിത്ത്, ജംഷീർ ബൈപ്പാസ്, സി രവിചന്ദ്രൻ, രാഹുൽ ഓണിവയൽ, ഷമീർ എം.ജെ.എസ് ,കുട്ടൻ കൽപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply