April 30, 2026

വികസനത്തിന് രാഷ്ട്രീയത്തിനതീതമായ ജനസേവനം വേണം: കമർ ലൈല

0
IMG_20260115_132139
By ന്യൂസ് വയനാട് ബ്യൂറോ

 

 

കട്ടയാട്: നാടിന്റെ പുരോഗതിക്കായി രാഷ്ട്രീയത്തിനതീതമായി പക്ഷം ചേരാത്ത ജനസേവനം കാഴ്ചവെക്കാൻ ജനപ്രതിനിധികൾക്ക് സാധിക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല പറഞ്ഞു. കട്ടയാട് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം നാടിന്റെ പൊതുവായ നന്മയ്ക്കും പുരോഗതിക്കുമായിരിക്കണം ജനപ്രതിനിധികൾ മുൻഗണന നൽകേണ്ടതെന്നും, വികസന കാര്യങ്ങളിൽ വേർതിരിവുകൾ ഇല്ലാത്ത സമീപനം സ്വീകരിക്കുമ്പോഴാണ് ജനാധിപത്യം അർത്ഥവത്താകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ജനകീയ പ്രശ്നങ്ങളിൽ കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മകൾ ഉണ്ടാവണമെന്നും അവർ ഓർമ്മിപ്പിച്ചു.

 

ലൈബ്രറി പ്രസിഡന്റ് ഹാരിസ് തുമ്പോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടിന്റെ അഭിമാനമായി മാറിയ കായികതാരങ്ങളെ ആദരിച്ചു. ദേശീയ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ സെലക്ഷൻ ലഭിച്ച ഉസ്മാൻ യാമിർ, വയനാട് ജില്ലാ അണ്ടർ 24 ക്രിക്കറ്റ് ടീം താരം റാഷിദ് എന്നിവർക്ക് മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി. മൊയ്തീൻ ഹാജി മൊമെന്റോ നൽകി. ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ മുഫീദ തസ്നി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക എം, പഞ്ചായത്ത് ലൈബ്രറി കൗൺസിൽ ചെയർമാൻ സി.കെ. ചന്ദ്രശേഖരൻ, ബാലൻ, മാധ്യമപ്രവർത്തകൻ റഫീഖ് വെള്ളമുണ്ട, പ്രേംരാജ് ചെറുകര, മോയി കട്ടയാട്, മമ്മൂട്ടി ഏരി എന്നിവർ ആശംസകൾ അറിയിച്ചു. ലൈബ്രറി സെക്രട്ടറി നിയാസ് മാസ്റ്റർ സ്വാഗതവും ട്രഷറർ ടി.സി. മമ്മൂട്ടി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *