April 30, 2026

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ പാലിയേറ്റിവ് ദിനാചരണവും രോഗി-ബന്ധു സംഗമവും സംഘടിപ്പിച്ചു

0
IMG_20260115_185540
By ന്യൂസ് വയനാട് ബ്യൂറോ

 

 

പടിഞ്ഞാറത്തറ: ജനുവരി 15 പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗി-ബന്ധു സംഗമവും ഉല്ലാസയാത്രയും സംഘടിപ്പിച്ചു. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത 320 രോഗികളിൽ 100 ഓളം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടെ 150-ഓളം ആളുകളെ ടൂറിസ്റ്റ് കേന്ദ്രമായ ബാണാസുര സാഗർ ഡാമിലേക്ക് ‘സാന്ത്വന ഉല്ലാസയാത്ര’ എന്ന പേരിൽ കൊണ്ടുപോയി.

​രോഗികളെ വീടുകളിൽ ചെന്ന് വാഹനങ്ങളിൽ കൂട്ടിക്കൊണ്ടുവന്നായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഉച്ചഭക്ഷണവും മധുരപലഹാരങ്ങളും പഴങ്ങളും നൽകി. കേക്ക് മുറിച്ചും സ്നേഹസമ്മാന കിറ്റുകൾ വിതരണം ചെയ്തുമാണ് രോഗികളെ തിരികെ വീടുകളിലെത്തിച്ചത്.

സിനിമ പിന്നണി ഗായിക നിഖില മോഹൻ പാടിയ പാട്ടുകൾക്കൊപ്പം രോഗികളും ബന്ധുക്കളും കൈയടിച്ച് പാടി സംഗമം ആസ്വാദ്യമാക്കി. യാത്രയിൽ പങ്കെടുത്ത സുനിൽ കുമാർ കൊറ്റിയോട്ട് കുന്ന്, അഷ്മില കാരപറമ്പൻ, അമ്മദ് തുർക്കി എന്നിവരും പാട്ടുകൾ പാടി.

പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അസ്മ, വൈസ് പ്രസിഡന്റ് ജോസഫ് പുല്ല്മാലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കമല രാമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു, ബുഷ്റ എന്നിവർ സംബന്ധിച്ചു.

​വാർഡ് മെമ്പർമാരായ മമ്മൂട്ടി പി.സി, ശ്രീജിത്ത്, സാജിത, അമ്പിളി, ശില്പ, സന്ധ്യ, സുഹറ, ജോണി ഷിബു, ബീന, ശാന്ത, രേഷ്മ, സി.ഡി.എസ് ചെയർപേഴ്സൺ ജിഷ ശിവരാമൻ, സി.ഡി.എസ് അംഗങ്ങൾ എന്നിവരും മെഡിക്കൽ ഓഫീസർമാരായ ഡോ. ഷഹദ്, ഡോ. ഷൗക്കീൻ, ഡോ. അനിത, ആയുർവേദ ഡോക്ടർ സരസ്വതി, എച്ച്.ഐ സന്തോഷ്, ആശ വർക്കർമാർ, എം.എൽ.എസ്.പി നഴ്സുമാർ, പാലിയേറ്റിവ് നഴ്സുമാരായ ജിൻസി, ആഷ്ലി, രാധാമണി എന്നിവർ പങ്കെടുത്തു.

​സപ്പോർട്ടിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.ടി. കുഞ്ഞബ്ദുള്ള, ജിജി ജോസഫ്, സി.ഇ. ഹാരിസ്, അബ്ദുൾ ഗഫൂർ, ഉമ്മർ സി.കെ, അമ്മദ് നടുക്കണ്ടി, മുകുന്ദൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *