April 30, 2026

ഡോ. പി. നാരായണൻ നായർ പുരസ്കാരം സുകുമാരൻ മംഗലശ്ശേരിക്ക്

0
IMG_20260115_191150
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വയനാട്ടിലെ പ്രഥമ എം.ബി.ബി.എസ് ഡോക്ടറും ആരോഗ്യരംഗത്തെ ഉദാത്ത മാതൃകയുമായിരുന്ന ഡോ. പി. നാരായണൻ നായരുടെ സ്മരണാർത്ഥം ഡോ. പി. നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുരസ്കാരത്തിന് സുകുമാരൻ മംഗലശ്ശേരി അർഹനായി. വയനാട് ജില്ലയിൽ പൊതുജനാരോഗ്യ-സാമൂഹിക സേവനരംഗത്ത് നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

 

ഭിന്നശേഷി വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ദേശീയ-സംസ്ഥാന തലങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരികയാണ് പടിഞ്ഞാറത്തറ സ്വദേശിയായ സുകുമാരൻ മംഗലശ്ശേരി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാളായിരുന്ന അദ്ദേഹം നിലവിൽ പരിവാർ സംസ്ഥാന സെക്രട്ടറിയായും, നാഷണൽ കോൺഫെഡറേഷൻ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് പ്രസിദ്ധീകരിച്ച ഭിന്നശേഷി അവകാശ നിയമ കൈപ്പുസ്തകം തയ്യാറാക്കിയതും ഇദ്ദേഹമാണ്.

 

ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10.30-ന് മാനന്തവാടി ഹിൽബ്ലൂംസ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്കവിഭാഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു അവാർഡ് സമർപ്പണം നടത്തും. ചടങ്ങിൽ കെ.സി. റോസക്കുട്ടി ടീച്ചർ, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും. ട്രസ്റ്റ് ഭാരവാഹികളായ ഡോ. കെ. വിജയകൃഷ്ണൻ, എൻ. യു. ജോൺ, ഡോ. സി. കെ. രഞ്ജിത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *