May 1, 2026

സിപിഐഎം നേതൃത്വവുമായി ഉടക്കി മുതിർന്ന നേതാവ് എ.വി. ജയൻ പാർട്ടി വിട്ടു; വയനാട്ടിൽ പാർട്ടിക്ക് കനത്ത തിരിച്ചടി

0
IMG_20260116_124716
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാട് ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവും കർഷക സംഘം മുൻ ജില്ലാ പ്രസിഡന്റുമായ എ.വി. ജയൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ ആസൂത്രിതമായി വേട്ടയാടുകയാണെന്നും, നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്നുപോകാൻ കഴിയില്ലെന്നും അദ്ദേഹം കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ വ്യക്തിഹത്യ ചെയ്യാൻ പാർട്ടിയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് വിവരം ചോർത്തി നൽകിയെന്നും, ഭീഷണിയുടെ സ്വരത്തിലാണ് സംഘടനയ്ക്കുള്ളിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ഗുരുതരമായ ആരോപണമുന്നയിച്ചു. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി പാർട്ടിക്കായി പ്രവർത്തിക്കുന്ന താൻ പ്രസ്ഥാനത്തെ വെല്ലുവിളിക്കുകയല്ല, മറിച്ച് എളിമയോടെ മാറിനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ ചുമതലകളിൽ നിന്ന് വിട്ടുനിന്നാലും പൂതാടി ഗ്രാമപഞ്ചായത്തംഗം എന്ന നിലയിൽ പൊതുപ്രവർത്തനം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, പൂതാടി ഉൾപ്പെടെയുള്ള മേഖലകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ജയന്റെ പടിയിറക്കം വയനാട്ടിലെ സിപിഐഎമ്മിന് വലിയ രാഷ്ട്രീയ തലവേദനയാകുമെന്ന് ഉറപ്പാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *