May 1, 2026

ഇ.കെ.മാധവൻ സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നു

0
IMG-20260116-WA0124(1)
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വയനാടിൻ്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഇ.കെ.മാധവൻ്റെ ഓർമ്മയ്ക്കായി സംഘടിപ്പിക്കുന്ന എട്ടാമത് ഇ.കെ. മാധവൻ സ്മാരക പ്രഭാഷണം നാളെ നടക്കും.

വൈകിട്ട് 3 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിലാണ് പരിപാടി.

“അതിജീവിതകൾ നേരിടുന്ന വിചാരണകൾ;

നീതിനിർവ്വഹണത്തിലെ വിവേചനങ്ങൾ ” എന്ന വിഷയത്തിൽ കണ്ണൂർ സർവ്വകലാശാല ചരിത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ.മാളവികാ ബിന്നി സംസാരിക്കും. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിലും പഴശ്ശി ഗ്രന്ഥാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇ.കെ. മാധവൻ്റെ കുടുംബം പഴശ്ശി ഗ്രന്ഥാലയത്തിനും കമ്മന അക്ഷര ജ്യോതി ഗ്രന്ഥശാലയ്ക്കും നൽകുന്ന പുസ്തകങ്ങളും ചടങ്ങിൽ കൈമാറും.

 

സോഷ്യലിസ്റ്റ് നേതാവും വെള്ളമുണ്ട പഞ്ചായത്തിൻ്റെ മുൻ പ്രസിഡണ്ടുമായിരുന്ന ഇ.കെ. മാധവനാണ് വയനാട്ടിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *