May 1, 2026

കടമാൻതോട് പദ്ധതി: ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സമ്മേളനത്തിൽ അവലോകനം നടത്തി

0
IMG_20260116_135011
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല സമ്മേളനത്തോടനുബന്ധിച്ച് കടമാൻതോട് പദ്ധതിയെക്കുറിച്ച് അവലോകനം നടത്തി. ചേലൂരിൽ വെച്ച് നടന്ന സമ്മേളനത്തിന്റെ ഭാഗമായി ചേലൂർ കവലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം.എം. ടോമി മാസ്റ്റർ പദ്ധതിയെക്കുറിച്ചുള്ള പരിഷത്തിന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.സി. മാത്യു, പി.യു. മർക്കോസ്, സിറിയക് സെബാസ്റ്റ്യൻ, കെ. കൃഷ്ണൻകുട്ടി, ജോസഫ് സി.എം., എൻ.എം. മത്തച്ചൻ, ഭാസി മാസ്റ്റർ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പരിഷത്ത് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു. ചടങ്ങിൽ കെ.എം. ജോയി സ്വാഗതവും റെജി കെ.എം. നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *