എൻ എം എസ് എം ഗവ. കോളേജിൽ അലുമ്‌നി മീറ്റ് നടത്തി
കൽപ്പറ്റ: എൻ എം എസ് എം ഗവ. കോളേജിൽ അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർഥി സംഗമം നടത്തി. മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്‌തു. കലാലയങ്ങളിൽനിന്നും ആർജിച്ച മൂല്യവും സാമൂഹിക പ്രതിബദ്ധതയും ജീവിതത്തിലാകെ പാലിക്കാൻ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.
കോളേജ് രൂപീകരണകാലം മുതലുള്ള വിദ്യാർഥികൾ ഒത്തുകൂടി. അക്കാദമിക കലാ–കായിക രംഗത്ത് നേട്ടം കൈവരിച്ച വിദ്യാർഥികൾ, വിവിധ മേഖലകളിൽ മികവ് നേടിയ പൂർവ വിദ്യാർഥികൾ, മുൻ പ്രിൻസിപ്പൽമാർ എന്നിവരെ ആദരിച്ചു.
അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഇ ഷംലാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, കോളേജ് പ്രിൻസിപ്പൽ സുബിൻ പി ജോസഫ്, വി ടി പൗലോസ് തുടങ്ങിയവർ സംസാരിച്ചു. അലുമ്‌നി അസോസിയേഷൻ സെക്രട്ടറി കെ എം ഫ്രാൻസിസ് സ്വാഗതവും പി കബീർ നന്ദിയും പറഞ്ഞു.
കൽപ്പറ്റ എൻഎംഎസ്‌എം ഗവ. കോളേജ് പൂർവ വിദ്യാർഥി സംഗമം മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യുന്നു





Leave a Reply