February 15, 2026

ഇടതുപക്ഷം മുസ്ലീം വിരുദ്ധതയെ താലോലിക്കുന്നത് കേരളത്തിൻ്റെ ദുരന്തം; ഖുർആൻ സമ്മേളനം

0
IMG_20260118_200529
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: കേരളത്തിൻ്റെ സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തിൽ വിള്ളൽ വീഴ്ത്തിക്കൊണ്ട് മുസ്ലിം ന്യൂനപക്ഷത്തിനെതിരെ വർഗീയവിഷം ചീറ്റുന്നവരെ താലോലിക്കുന്ന സമീപകാല ഇടതുപക്ഷ രാഷ്ട്രീയത്തിൽ പ്രകടമാകുന്ന മുസ്ലിം വിരുദ്ധ പ്രവണതയിൽ ഖുർആൻ സമ്മേളനം ശക്തമായി അപലപിച്ചു.ഫാസിസത്തിനെതിരെ നിലകൊള്ളേണ്ട ഇടതുപക്ഷം ഭൂരിപക്ഷ പ്രീണനത്തിലൂടെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഫാസിസ്റ്റ് മുറകൾ സ്വീകരിച്ചതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വന്നെതെന്നും സമ്മേളനം വിലയിരുത്തി.

ഖുർആൻ അന്താരാഷ്ട പഠന പദ്ധതിയായ വെളിച്ചം ജില്ലാ സംഗമത്തോടനുബന്ധിച്ച് നടത്തിയ ഖുർആൻ സമ്മേളനം കെ.എൻ.എം മർകസുദ്ദഅ് വ, സംസ്ഥാന ഉപാധ്യക്ഷൻ കെ എം സൈതലവി എഞ്ചിനീയർ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡൻ്റ് മുഫ്‌ലിഹ് കെ അധ്യക്ഷനായിരുന്നു. ബത്തേരി മുൻസിപ്പൽ ചെയർമാൻ റെസീന അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.എം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കീം അമ്പലവയൽ,നൗഷാദ് കാക്കവയൽ , അമീർ അൻസാരി, സുബൈദ ടീച്ചർ, ഫിറോസ് പി ,അബു താഹിർ, ഹയാൻ ഫസൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *