February 15, 2026

ചീങ്ങോട് കപ്പേളയിൽ യൂദാതദ്ദേവൂസിന്റെ തിരുന്നാൾ

0
IMG_20260119_082308
By ന്യൂസ് വയനാട് ബ്യൂറോ

 

നടവയൽ: ചീങ്ങോട് യാതദ്ദേവൂസിന്റെ നാമത്തിലുള്ള കപ്പേളയിൽ തിരുനാളിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. ഗർവ്വാസീസ് മറ്റം കൊടി ഉയർത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല 5 മണിക്ക് കുർബാന, നൊവേന,എന്നിവ നടക്കും.

പ്രധാന തിരുന്നാൾ ദിനമായ 26 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന തിരുന്നാൾ കുർബാനക്ക് ഫാ.ജോജോ ചങ്ങനാം തുണ്ടത്തിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് ചീങ്ങോട് ഗ്രോട്ടയിലേക്ക് പ്രദക്ഷിണം, കപ്പേളയിൽ ആശീർവ്വാദം,നേർച്ച ഭക്ഷണം, 9 മണിക്ക് കൊടിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *