വയനാട് ദുരന്തം: ധനസഹായ വിതരണം ആറ് മാസത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി. ഡിസംബറിൽ ധനസഹായം നിലച്ചത് വിവാദമായിരുന്നു. ജീവനോപാധി നഷ്ടമായ കുടുംബത്തിലെ രണ്ടു വ്യക്തികൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്.ഡി.ആർ. എഫ്) നിന്ന് 300 രൂപ വീതവും കിടപ്പു രോഗികളുള്ള കുടുംബത്തിലെ ഒരാൾക്ക് കൂടി 300 രൂപ അധികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സി.എം. ഡി.ആർ.എഫ്) നിന്ന് അനുവദിക്കുന്നതിനുമാണ്
ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം ഉത്തരവിട്ടത്. പുനരധിവാസ വീടുനിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നതുവരെയോ അല്ലെങ്കിൽ ആറുമാസം വരെയോ ഏതാണോ ആദ്യം അതുവരെ ധനസഹായ വിതരണം തുടരും.





Leave a Reply