അമ്പലവയൽ ക്രിമിറ്റോറിയം പ്രവർത്തനയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ധർണ നടത്തി
അമ്പലവയൽ: നിർമാണം പൂർത്തിയാക്കിയ അമ്പലവയൽ ക്രിമിറ്റോറിയം അടിയന്തരമായി പ്രവർത്തനസജ്ജമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. കാവിന്റെ പരിസരത്ത് നിന്ന് ശശിധരൻ, വിവേക്, വിനീത് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ പ്രകടനത്തോടെയാണ് ധർണ തുടങ്ങിയത്.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ബിജെപി സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് എ. എസ്. കവിത ഉദ്ഘാടനം ചെയ്തു. തോമാട്ടുചാൽ ഏരിയ പ്രസിഡന്റ് പുഷ്പരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് അമ്പലവയൽ സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ദിനേശ്കുമാർ, എസ്.സി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാമനാഥൻ, മുൻ ജില്ലാ പ്രസിഡന്റ് കൂട്ടാറ ദാമോദരൻ, മുൻ ജില്ലാ ഉപാധ്യക്ഷൻ പി. എം. അരവിന്ദൻ, മണ്ഡലം യുവമോർച്ച പ്രസിഡന്റ് എം. എസ്. മഞ്ജുനാഥ്, കനകദാസ്, ഗോപി നെല്ലാറച്ചാൽ, നിഷാന്ത് നെല്ലാറച്ചാൽ, വിജേഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.




Leave a Reply