January 25, 2026

വാഴവറ്റ ഏഴാംചിറയിൽ എക്സൈസിന്റെ മിന്നൽ പരിശോധന

0
IMG-20260119-WA0053
By ന്യൂസ് വയനാട് ബ്യൂറോ

 

വാഴവറ്റ: ലഹരിമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും വിൽപ്പനയും കടത്തും തടയുന്നതിനായി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം വയനാട് എക്സൈസ് ഇന്റലിജൻസും എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി വാഴവറ്റ ഏഴാംചിറയിൽ മിന്നൽ പരിശോധന നടത്തി. വൈത്തിരി താലൂക്കിലെ വാഴവറ്റ ഏഴാംചിറ ടൗണിലും പരിസര പ്രദേശങ്ങളിലും അനധികൃത മദ്യവിൽപ്പന നടക്കുന്നതായി എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ലഹരി വിപണനത്തിന്റെ ‘ഹോട്ട്സ്പോട്ട്’ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ എക്സൈസ് ഇന്റലിജൻസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) സുരേഷ് വേങ്ങലികുന്നേൽ, സി.വി. ഹരിദാസൻ, പ്രിവന്റീവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി, അനീഷ് എ.എസ്, വിനോദ് പി.ആർ, ഡ്രൈവർ പ്രസാദ് കെ എന്നിവരും സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ വിജിത്ത് കെ.ജി, സാബു സി.ഡി, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു എം.ഡി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷാനിയ യു, ഡ്രൈവർ സന്തോഷ് ടി.പി എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *