July 21, 2026

എം ജെ എസ് എസ് എ സ്ഥാപക ദിനാഘോഷം നടത്തി

0
IMG_20260125_163905
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: ചീയമ്പം മോർ ബേസിൽ സൺഡേ സ്കൂളിൽ എം ജെ എസ് എസ് എ സ്ഥാപക ദിനാഘോഷവും മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ സ്ഥാപകനായ പൗലോസ് മോർ അത്തനാസിയോസ് വലിയ മെത്രാപ്പോലീത്താ അനുസ്മരണവും നടത്തി. വിശുദ്ധ കുർബാനന്തരം വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി പതാക ഉയർത്തി. അനുസ്മരണ സമ്മേളനത്തിൽ ഭദ്രാസന പരീക്ഷാ കൺട്രോളർ പി എഫ് തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ ഒ അബ്രഹാം, ഡിസ്ട്രിക്റ്റ് സെക്രട്ടറി ഷൈബു പി വൈ, അസി. ഹെഡ്മാസ്റ്റർ ജോബി കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി ഷിനിജ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *