സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
വെള്ളമുണ്ട: വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് വെള്ളമുണ്ട സിറ്റി യൂണിറ്റും അഹല്യഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേതൃ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കമർ ലൈല ഉദ്ഘാടനം ചെയ്തു. യൂസഫ് എം അധ്യക്ഷത വഹിച്ചു.റംല മുഹമ്മദ്, മുഹമ്മദലി, മോയി. ടി, ജോസ്, ബോബി കോര, ഉമൈർ, അനസ്, അലി, ഷമീർ,നബീൽ, ഡോ:അനറ്റ് തുടങ്ങിയവർ സംസാരിച്ചു.
ടി അസീസ് സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.




Leave a Reply