May 1, 2026

എസ്. കെ. എസ്. എസ്. എഫ്‌ വയനാട് ജില്ലാ മനുഷ്യജാലിക പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഗാടനം നിർവ്വഹിക്കും

0
IMG-20260120-WA0165
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: എസ്.കെ.എസ്. എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി ജനുവരി 26 ന് കമ്പളക്കാട് സംഘടിപ്പിക്കുന്ന ജില്ലാ മനുഷ്യജാലിക എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഗാടനം ചെയ്യും. പ്രമുഖ വാക്മി ഷുഹൈബുൽ ഹൈതമി പ്രമേയ പ്രഭാഷണം നിർവ്വഹിക്കും.സ്വാഗത സംഘം ചെയർമാൻ കെ കെ അഹമ്മദ് ഹാജി സമ്മേളന നഗരിയിൽ പതാക ഉയർത്തും. എസ് കെ എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹിയുദ്ദീൻ കുട്ടി യമാനി സമസ്ത സന്ദേശം കൈമാറും.ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളി പ്രതിജ്ഞ ചൊല്ലികൊടുക്കും.

സമസ്ത വയനാട് ജില്ലാ അധ്യക്ഷൻ കെ ടി ഹംസ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും. വി മൂസ്സക്കോയ ഉസ്താദ്, ടി സിദ്ദിഖ് എം. എൽ. എ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് ഹംസ സാഹിബ്, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി,ഇബ്രാഹിം ഫൈസി പേരാൽ ,കെ കെ അഹമ്മദ് ഹാജി,പി സി ഇബ്രാഹീം ഹാജി,ഹാരിസ് ബാഖവി കംബ്ലക്കാട്,അയ്യൂബ് മാസ്റ്റർ മുട്ടിൽ , ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.

സമസ്ത നൂറാം വർഷിക സമ്മേളനത്തിന്റെ പ്രചരണമാണ് ഇത്തവണ ജാലികയെ വ്യത്യസ്തമാക്കുന്നത്. ഉലമാക്കൾ,ഉമറാക്കൾ,ജില്ലാ മേഖലാ ഭാരവാഹികൾ,വിഖായ,ആമില,ഖിദ്മ,എസ് കെ എസ് എസ് എഫ് സ്പെഷ്യൽ ടീം,ത്വാലബ ഉൾപ്പെടെ ഏഴ് വിഭാഗങ്ങളിലായി നൂറുവീതം പ്രവർത്തകരെ സമസ്ത നൂറാം വാർഷിക പ്രചരണത്തിന്റെ ഭാഗമായി ജാലികയിൽ പ്രത്യേകമായി അണിനിരത്തും.

വയനാട് ജില്ലയിലെ മുഴുവൻ മേഖലകളിലും മഹല്ലുകളിലും ജാലികാ പ്രചരണങ്ങൾ സംഘടിപ്പിച്ച് കൂടുതൽ വിപുലമായാണ് ഇത്തവണ ജാലിക സംഘടിപ്പിക്കുന്നത്.

ശനി,ഞായർ ദിവസങ്ങളായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ അനൗൺസ്മെന്റ് പ്രചരണവും സംഘാടക സമിതിയുടെ നേതൃത്വത്തിൽ മേഖലയിൽ മഹല്ല് തല പ്രചാരണങ്ങളും സംഘടിപ്പിക്കും.

ആയിരങ്ങൾ പങ്കെടുക്കുന്ന മനുഷ്യ ജാലിക റിപ്പബ്ലിക് ദിനത്തിലെ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയാണ്.

കമ്പളക്കാട് പള്ളിമുക്കിൽ നിന്നും അസർ നിസ്കാരാനന്തരം ആരംഭിക്കുന്ന റാലി കമ്പളക്കാട് ടൗണിൽ സമാപിക്കും. തുടർന്ന് ജാലിക തീർക്കുകയും പൊതുസമ്മേളനവും സംഘടിപ്പിക്കും.

ഉച്ചകഴിഞ്ഞ് കൃത്യം 2.30 ന് സമ്മേളന നഗരിയിൽ വിഖായാ ജില്ലാ സംഗമവും നടക്കും.ജാലികയുടെ ഒരുക്കങ്ങൾ പൂർത്തിയാതതായി ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *