May 1, 2026

ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ഇന്ന് മുതൽ

0
IMG_20260120_171102
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: ക്വാണ്ടം സെഞ്ച്വറി എക്സിബിഷന് സെന്റ് മേരീസ് കോളേജിൽ ഇന്ന് മുതൽ തുടക്കം. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (സി-സിസ്) ഡയറക്ടർ ഡോ. പി ഷൈജു ഉദ്‌ഘാടനം ചെയ്യും. ക്വാണ്ടം സയൻസിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പോർട്ടലായ ലൂക്കയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും ചേർന്നാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ജനുവരി 25 വരെ നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ ഹൈസ്കൂൾ പാഠങ്ങൾ മുതൽ ക്വാണ്ടം സാങ്കേതികവിദ്യ വരെ കോർത്തിണക്കി വിസ്മയകരമായ ശാസ്ത്രപ്രദർശനവും; ആറ്റംഘടന, ക്വാണ്ടം കമ്പ്യൂട്ടർ, നാനോ ടെക്നോളജി തുടങ്ങി 28 മേഖലകളിലെ അറിവുകൾ വെർച്വൽ റിയാലിറ്റി, ഹോളോഗ്രാം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളിലൂടെ ഇവിടെ ലളിതമായി അവതരിപ്പിക്കും. കഴിഞ്ഞ നൂറുവർഷത്തെ നോബൽ സമ്മാനർഹമായ കണ്ടുപിടുത്തങ്ങളും സി.വി രാമൻ ഉൾപ്പെടെയുള്ളവരുടെ സംഭാവനകളും നേരിട്ടുകാണാം. ടി.കെ രാധ, ബിബ ചൗധരി തുടങ്ങിയ ഇന്ത്യൻ ശാസ്ത്രജ്ഞരെ ആദരിക്കുന്ന ശിൽപങ്ങളും പെയിന്റിംഗുകളും പ്രദർശനത്തിന് കലാപരമായ മാനം നൽകുന്നു. ഷ്രോഡിംഗറുടെ പൂച്ച താരമാകുന്ന വേദിയിൽ കാര്യങ്ങൾ വിശദീകരിക്കാൻ സയൻസ് കമ്മ്യൂണിക്കേറ്റർമാരും സായാഹ്നങ്ങളിൽ വിദഗ്ധരുടെ പ്രഭാഷണങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കും മുതിർന്നവർക്കും ശാസ്ത്രലോകത്തേക്ക് ഒരു വെർച്വൽ യാത്രയൊരുക്കുകയാണ് ഈ പ്രദർശനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *