May 1, 2026

സജിതയ്ക്ക് താങ്ങായി പുൽപ്പള്ളി; ചികിത്സാ ധനസമാഹരണം തുടങ്ങി

0
IMG_20260121_142018
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: ഉദയക്കവല കൃഷ്ണാലയത്തിൽ കെ.എസ്. മോഹനന്റെ ഭാര്യ സജിതയെ (48) ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാട് കൈകോർക്കുന്നു. നട്ടെല്ലിനെ ബാധിച്ച കാൻസർ രോഗത്തിന് അടിയന്തരമായി കോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി ഏകദേശം 35 ലക്ഷം രൂപ ചെലവ് വരുമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. സാധാരണ കൂലിപ്പണിക്കാരനായ മോഹനന് ഈ ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പുൽപ്പള്ളി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ചെയർപേഴ്സണായും ഗ്രാമപഞ്ചായത്തംഗം മോഹനൻ മരവയൽ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി, സജിതയുടെ ജീവൻ രക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് അഭ്യർത്ഥിച്ചു. ചികിത്സയ്ക്കായി സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് 6235605191 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ മുഖേനയോ 9947853081 എന്ന നമ്പറിൽ ബന്ധപ്പെട്ടോ സഹായങ്ങൾ എത്തിക്കാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *