സർക്കാർ ജീവനക്കാരുടെ തടഞ്ഞു വച്ച ആനുകൂല്യങ്ങൾ തിരിച്ച് നൽകണം; അഡ്വ:ടി.ജെ ഐസക്ക്
കൽപറ്റ: 12-ാം ശമ്പള പരിഷ്ക്കരണം, ക്ഷാമബത്ത, ലീവ് സറണ്ടർ ഉൾപ്പെടെ തടഞ്ഞ് വച്ച മുഴുവൻ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് : അഡ്വ ടി.ജെ ഐസക്ക് പറഞ്ഞു. വയനാട് സിവിൽ സ്റ്റേഷന് മുന്നിൽ എൻ.ജി.ഒ. അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ ഷൈജു സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കോറോത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് അഭിവാദ്യമർപ്പിച്ചു.സജി ജോൺ, ആർ.പി.രാം പ്രമോദ്,ലൈജു ചാക്കോ, എൻ.വി അഗസ്റ്റ്യൻ,അബ്ദുൽ ഗഫൂർ,ഇ വി ജയൻ, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ,പി ശശിധരകുറുപ്പ്,പി എസ് ഷാജി, ബെൻസി ജേക്കബ്,സിനീഷ് ജോസഫ്,പരമേശ്വരൻ,ഗഫൂർ എൻ,ബിന്ദുലേഖ, എ,പുഷ്പവല്ലി,ജെയിംസ് കുര്യൻ,പ്രജീഷ് കുമാർ,ഷിജു.പി ജെ,അബ്ദുൽ ഗഫൂർ, നേത്യത്വം നൽകി.





Leave a Reply