കെ.എ.എം.എ ജില്ലാ സമ്മേളനം സമാപിച്ചു
കൽപ്പറ്റ: വയനാട് ജില്ല കെ.എ.എം .എ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. ഹംസ ഉദ്ഘാടനം ചെയ്തു. അറബി ഭാഷ ജനകീയമാണെന്നും അതിന്റെ പ്രസക്തി ദിനംപ്രതി വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരു ശ്രേഷ്ഠ, ഗുരു ജ്യോതി അവാർഡ് ജേതാവ് മുസ്തഫ മാസ്റ്ററെയും സർവീസിൽ നിന്ന് വിരമിക്കുന്ന ചെന്നലോട് യു.പി സ്കൂൾ അധ്യാപിക സഹീദ ടീച്ചറെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ പ്രസിഡണ്ട് സി. സി. നൗഷാദ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ വാർഡ് കൗൺസിലർ ഗിരീഷ് കൽപ്പറ്റ, ഗവ. എൽ.പി സ്കൂൾ പ്രധാനധ്യാപിക ബിന്ദു തോമസ്, മഹബൂബ്, എൻ. വി. മൊയ്തീൻകുട്ടി മദനി, വി. എൻ. ഉസ്മാൻ, കെ. അബ്ദുറഹ്മാൻ, പി. എം. അസൈനാർ, അലിൻ കൽപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഹംസ മാസ്റ്റർ സ്വാഗതവും അജ്മൽ മാസ്റ്റർ നന്ദിയും പറഞ്ഞു.





Leave a Reply