മൂന്ന് ഐടിഐകളിലും എസ്എഫ്ഐയ്ക്ക് വിജയം
കല്പറ്റ: ജില്ലയിലെ ഐടിഐ തിരഞ്ഞെടുപ്പിൽ മൂന്ന് ഐടിഐകളിലും എസ്എഫ്ഐയ്ക്ക് വിജയം. മൂന്നിടങ്ങളിലും മുഴുവൻ സീറ്റുകളും നേടിയാണ് എസ്എഫ്ഐയുടെ വിജയം.
ബത്തേരി ചുള്ളിയോട് ഗവ. വനിതാ ഐടിഐ കെഎസ്യുവിൽ നിന്ന് തിരിച്ച് പിടിച്ചു. വെള്ളമുണ്ട, കല്പറ്റ ഐടിഐ കളിൽ മുഴുവൻ സീറ്റും നേടി യൂണിയൻ നിലനിർത്തി.
കല്പറ്റയിൽ ആഹ്ലാദ പ്രകടനത്തിനുശേഷം നടത്തിയയോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ്. ആദർശ് സംസാരിച്ചു.കല്പറ്റ ഗവ. ഐടിഐയിൽ ചെയർമാനായി നിവേദ് സുരേന്ദ്രനും ജനറൽ സെക്രട്ടറിയായി ശ്യം പ്രകാശും കൗൺസിലറായി കെ വിനോയിയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: ജാക്സൺ(മാഗസിൻ എഡിറ്റർ), എസ് സരുൺ (ജനറൽ ക്യാപ്റ്റൻ), സി വി കൃഷ്ണ(ഫൈൻ ആർട്സ് സെക്രട്ടറി).
ചുള്ളിയോട് ഗവ. വനിത ഐടിഐയിൽ ചെയർപേഴ്സണായി വി എ അനുഷ, ജനറൽ സെക്രട്ടറിയായി കെ ടി ആര്യ കൗൺസിലറായി കെ വി നൈതിക എന്നിവർ തെരഞ്ഞെടുക്കെപ്പെട്ടു. മറ്റു ഭാരവാഹികൾ: ഫിദ ഫാത്തിമ(മാഗസിൻ എഡിറ്റർ), അസ്മിന ഷെറിൻ (ഫൈൻ ആർട്സ് സെക്രട്ടറി), അമയ ഗംഗാധരൻ (ജനറൽ ക്യാപ്റ്റൻ).
വെള്ളമുണ്ട ഗവ. ഐടിഐയിൽ അദ്വൈദ് സുരേഷിനെ ചെയർമാനായും പി എസ് അമൽജിത്തിനെ ജനറൽ സെക്രട്ടറിയായും ടി എസ് സഞ്ജയിനെ കൗൺസിലറായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: മുഹമ്മദ് മുബഷിർ(മാഗസിൻ എഡിറ്റർ), ഇ ആർ വൈഷ്ണവ് (ഫൈൻ ആർട്സ് സെക്രട്ടറി), കെ ആർ അഭിഷേക് (ജനറൽ ക്യാപ്റ്റൻ).





Leave a Reply