June 11, 2026

തെക്കുംതറയിൽ നെല്ലിന് കതിര് വരുന്നില്ല; ശാസ്ത്രീയ പഠനം വേണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

0
IMG-20260124-WA0073
By ന്യൂസ് വയനാട് ബ്യൂറോ

 

തെക്കുംതറ: തെക്കുംതറ പ്രദേശത്ത് നെല്ലിന് കതിര് വരാതെ നശിക്കുന്ന പ്രതിഭാസത്തെക്കുറിച്ച് കൃഷി വകുപ്പും കാർഷിക ഗവേഷണ സ്ഥാപനങ്ങളും അടിയന്തരമായി ശാസ്ത്രീയ പഠനം നടത്തി കർഷകരെ സഹായിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തെക്കുംതറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

വലിയ അധ്വാനവും മുതൽമുടക്കും നടത്തി ഇറക്കിയ കൃഷി കതിര് വരാതെ നശിക്കുന്നത് കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഈ സാഹചര്യത്തിൽ കൃഷിനാശം നേരിട്ട കർഷകർക്ക് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പരിഷത്ത് യൂണിറ്റ് സമ്മേളനം കൽപ്പറ്റ മേഖല കമ്മിറ്റിയംഗം എം.സി. അഖിത ഉദ്ഘാടനം ചെയ്തു. എം.പി. അനൂപ് അധ്യക്ഷത വഹിച്ചു. പി. ശിവദാസ് പ്രവർത്തന റിപ്പോർട്ടും, മേഖല ട്രഷറർ എം.പി. മത്തായി ഭാവി പ്രവർത്തന രേഖയും അവതരിപ്പിച്ചു. പി.എൻ. ഉണ്ണി, വി.കെ. ജയരാജൻ, കെ.കെ. രാമകൃഷ്ണൻ, പി.ജെ. ജോമിഷ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:പ്രസിഡൻ്റ്: വി.കെ. ജയരാജൻ, സെക്രട്ടറി: വി.ജി. മണിയമ്മ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *