തൊഴിൽ മേള സംഘടിപ്പിച്ചു
മാനന്തവാടി: വയനാട് സ്കിൽ പാർക്കിൽ തൊഴിൽ മേള സംഘടിപ്പിച്ചു. സംസ്ഥാന അവാർഡ് ജേതാവ് മാത്യു എം എ അധ്യക്ഷത വഹിച്ച ചടങ്ങ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി ഉദ്ഘാടനം ചെയ്തു. 138 ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മേളയിൽ 24 കമ്പനികളിൽ നിന്നും 65 ഒഴിവുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തു. അടുത്ത തൊഴിൽ മേള ഫെബ്രുവരി 28 ന് നടക്കുമെന്ന് സ്കിൽ പാർക്ക് സംഘാടകർ അറിയിച്ചു.





Leave a Reply