ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: പുൽപ്പള്ളിയിൽ റിപ്പബ്ലിക് സദസ്സും ആദരിക്കലും സംഘടിപ്പിച്ചു
പുൽപ്പള്ളി: കുറിച്ചിപ്പറ്റ എവർ ഷൈൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സും സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണവും പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങൾ സംരക്ഷിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണെന്നതിനെക്കുറിച്ചും അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വാർഡ് മെമ്പർ ഓമന ഗോവിന്ദൻ, മനോരമ പെൺതാരം വിജയി സിന്ധു ജോബിഷ്, മുൻ പഞ്ചായത്ത് അംഗം ഉഷ സത്യൻ, സർഗ്ഗോത്സവം വിജയികളായ ബിജു കെ.ടി, അതുൽ പ്രകാശ് എന്നിവരാണ് ആദരവ് ഏറ്റുവാങ്ങി. രഘുദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ഡി അജിഷ് ചേറ്റുങ്കൽ സ്വാഗതം ആശംസിച്ചു. ഒ കെ പീറ്റർ (ലൈബ്രറി കൗൺസിൽ അംഗം), പി. വാസു, പി.യു മർക്കോസ് (പഞ്ചായത്ത് കൺവീനർ) എന്നിവർ ആശംസകൾ അറിയിച്ചു. ഉഷ സത്യൻ നന്ദി അറിയിച്ചു.നാടിന്റെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതിയിൽ ലൈബ്രറികൾ വഹിക്കുന്ന പങ്കിനെ ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു.





Leave a Reply