May 15, 2026

സ്നേഹ സംഗമം നടത്തി

0
IMG_20260125_200648
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൽ പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനത്തിൻ്റെ ഭാഗമായി സ്നേഹ സംഗമം നടത്തി. അബ്ദുൽ ജലീൽ ബാവയുടെ പേരിൽ നാമകരണം ചെയ്ത മലബാറിലെ ഏക ദേവാലയമാണിത്.

വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ജോർജ് അമ്മിണിശ്ശേരി അധ്യക്ഷത വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ഭദ്രാസന കൗൺസിൽ അംഗം കെ.എസ്. സാലു , യൂത്ത് അസോസിയേഷൻ ഡിസ്ട്രിക് സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, ബേബി പന്തനാൽ, ട്രസ്റ്റി ജോർജ് അമ്മിണിശ്ശേരി ,സെക്രട്ടറി ജിതിൻ തോമ്പിക്കോട്ട്,കൺവീനർ ജോബേഴ്‌സ് അമ്മിണിശ്ശേരി, ബേബി മേച്ചേരിപുത്തൻപുരയിൽ, കുര്യാക്കോസ് കട്ടേക്കുഴി, സുജി പുത്തേത്ത് എന്നിവർ പ്രസംഗിച്ചു. തിരുശേഷിപ്പ് സ്ഥാപനത്തിന് സഹകരിച്ചവരെ ചടങ്ങിൽ ആദരിച്ചു. സ്നേഹ വിരുന്നും നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *