April 25, 2026

റിപ്പബ്ലിക് ദിനാഘോഷവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

0
IMG_20260126_145825
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: ആം ആദ്മി പാർട്ടി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാപ്പംകൊല്ലിയിൽ വെച്ച് റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എക്സ്.മിലിട്ടറി ഉസ്മാൻ പതാക ഉയർത്തി.ജില്ലാ പ്രസിഡണ്ട് ഡോ സുരേഷ് എ ടി ഉദ്ഘാടനം ചെയ്തു.സൽമാൻ എൻ റിപ്പൺ, മുജീബ് റഹ്മാൻ, ആൽബർട്ട് എ.സി, ജേക്കബ് കെ.പി, ഷെറിൻ റോയ്,ഷാലി ജയിംസ്, റഫീക്ക് കമ്പളക്കാട്, അബ്ദുൽ റസാഖ് എന്നിവർ ആശംസ പ്രസംഗം നടത്തി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജയിംസ് വിജെ അധ്യക്ഷത വഹിച്ചു.പ്രദേശത്തെ വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെയും, അവാർഡ് ജേതാക്കളെയും ആദരിച്ചു. കാപ്പംകൊല്ലി ടൗൺ ശുചീകരണവും,ഡോ. നരേഷ് ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു. അമ്പിളി, അഗസ്റ്റിൻ റോയ്, ഷരീഫ്, സദീർ കെസി, ദേവദാസ് പുന്നത്ത് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *