കേരള കർഷക യൂണിയൻ ( എം) പ്രതിഷേധിച്ചു
പുൽപ്പള്ളി: വയനാട് ഡെപ്യൂട്ടി കലക്ടർ ഗീത കോടതി വിധിയെ അവഗണിച്ച് നടത്തിയ ധിക്കാരപരമായ നടപടിക്കെതിരെ കർഷക യൂണിയൻ (എം) ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡെപ്യൂട്ടി കലക്ടറുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന എൻജിഒ അസോസിയേഷന്റെയും കെജിഒയുടെയും നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുമ്പോൾ, കൈക്കൂലി ഉൾപ്പെടെയുള്ള പാരിതോഷികങ്ങൾക്കായി ഫയലുകൾ നീക്കാതെ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം രീതികൾ തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശ്ശേരി ഉദ്ഘാടനം ചെയ്തു. വിൽസൺ നെടുങ്കുമ്പിൽ, ടി.എസ്. ജോർജ്, ടി.ഡി. മാത്യു, ടി.എം. ജോസഫ്, ജോസ് തോമസ്, ജയശ്രീ, ടോം മാത്യു എടേക്കാട്ട്, സിബി കാട്ടാംകോട്ടി എന്നിവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply