ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: വയനാട്ജില്ലാ ഹോമിയോ ആശുപത്രിയും പടിഞ്ഞാറത്തറ സംസ്കാര ഗ്രന്ഥശാലയും സംയുക്തമായി ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് സേതുമാധവൻ അദ്ധ്യക്ഷനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കണ്ടിയൻ ഹാരിസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വാർഡ് മെമ്പർ നൗഷാദ്, ഡോക്ടർമാരായ സദഫ്,അമൃത എന്നിവർ സംസാരിച്ചു. യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദിവാകരൻ മാസ്റ്റർ പങ്കെടുത്തു. യോഗത്തിന് സുധീർ മാസ്റ്റർ സ്വാഗതവും യുസി ഹുസൈൻ നന്ദിയും പറഞ്ഞു.





Leave a Reply