ചുണ്ടേൽ ആർ.സി.എൽ.പി സ്കൂളിലേക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി; ‘ദീപ്തം 2025’ പദ്ധതിക്ക് തുടക്കമായി
ചുണ്ടേൽ: ശ്രീ ഒംകാർനാഥ് മാസ്റ്റർ മെമ്മോറിയൽ ചുണ്ടേൽ ഫുട്ബോൾ അക്കാദമിയും മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി മെഹറൂഫ് ടി.കെ ഓടത്തോടിന്റെ സഹായത്തോടെ ചുണ്ടേൽ ആർ.സി.എൽ.പി സ്കൂളിലേക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് സമ്മാനിച്ചു. ‘ദീപ്തം 2025’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫുട്ബോൾ അക്കാദമി രക്ഷാധികാരി രൂപേഷ് ചുണ്ടേൽ നിർവഹിച്ചു. ചടങ്ങിൽ ചുണ്ടേൽ ഹെൽത്ത് സെന്ററിലെ ജെ.എച്ച്.ഐ രേഷ്മ, എം.എൽ.എസ്.പി നഴ്‌സ് മറിയം, സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെന്റർ സ്റ്റാഫ് ഷംസുദീൻ ഇ, സ്കൂൾ ഹെഡ്മിസ്ട്രസ് ജാസി പി.ജെ, പി.ടി.എ പ്രസിഡന്റ് സക്കീർ വി.പി എന്നിവരും അധ്യാപകരും സംബന്ധിച്ചു.





Leave a Reply