കൈനാട്ടിയിൽ കെട്ടിടത്തിന് തീപിടിച്ചു; അഗ്നിരക്ഷാസേന തീയണച്ചു
കൽപ്പറ്റ: കൈനാട്ടി സിഗ്നലിന് സമീപം സ്ഥിതി ചെയ്യുന്ന സ്വകാര്യ ബിൽഡിംഗിൽ ഇന്ന് പുലർച്ചെ 2:50 ഓടെ തീപിടുത്തം ഉണ്ടായി. തീപിടുത്തത്തിന്റെ കാരണം നിലവിൽ അവ്യക്തമാണ്. വിവരമറിഞ്ഞ് കൽപ്പറ്റ അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി. രണ്ടു മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണയ്ക്കുവാൻ സാധിച്ചു.





Leave a Reply