June 11, 2026

ക്ഷാമബത്ത അവകാശമാണ്, ഔദാര്യമല്ല; എൻ.ജി.ഒ അസോസിയേഷൻ

0
IMG_20260128_202446
By ന്യൂസ് വയനാട് ബ്യൂറോ

 

 

വൈത്തിരി: ക്ഷാമബത്ത (ഡി.എ) ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നിലപാടിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ വൈത്തിരി താലൂക്ക് ഓഫീസിനു മുൻപിൽ പ്രതിഷേധ സംഗമം നടത്തി. ഡി.എ അവകാശമല്ലെന്നും ഔദാര്യമാണെന്നുമുള്ള സർക്കാരിന്റെ പ്രഖ്യാപനം ജീവനക്കാരെ അവഹേളിക്കുന്നതാണെന്ന് സംഘടന കുറ്റപ്പെടുത്തി.

​പ്രതിഷേധം ശക്തമായപ്പോൾ ധനകാര്യമന്ത്രിക്ക് തന്റെ പ്രസ്താവന മാറ്റിപ്പറയേണ്ടി വന്നുവെന്നും, ജീവനക്കാരോടുള്ള അവഗണന തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറക്കൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ശമ്പളം പോലും ഔദാര്യമാണെന്ന് മന്ത്രി പറയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹനീഫ ചിറക്കൽ നേതൃത്വം നൽകിയ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി, ജില്ലാ സെക്രട്ടറി ഷൈജു പി.ജെ എന്നിവർ അഭിവാദ്യം അർപ്പിച്ചു. ബെൻസി ജേക്കബ് അധ്യക്ഷത വഹിച്ചു.

നസീമ എം, പി.ടി സന്തോഷ്, പി. ശശിധര കുറുപ്പ്, ജിതേഷ്, സി.ജെ വക്കച്ചൻ, റെജിസ് തോമസ് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *