May 15, 2026

നഗരസഭ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി 

0
IMG_20260128_210010
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 37 ജനപ്രതിനിധികൾക്ക് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗംഭീര സ്വീകരണം നൽകി. ഫാർമേഴ്സ് ബാങ്ക് പരിസരത്തുനിന്ന് വാദ്യമേളങ്ങളോടെ മുഴുവൻ ജനപ്രതിനിധികളെയും മാനന്തവാടി ഗാന്ധി പാർക്കിലേക്ക് ആനയിച്ചു.

ഗാന്ധി പാർക്കിൽ നടത്തിയ സ്വീകരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി വി ജോർജ്, പി വി എസ് മൂസ, ഷീജ ഫ്രാൻസിസ്, ഷിബു കെ ജോർജ്, ലേഖ രാജീവൻ, കൗൺസിലർ പി.ടി ബിജു എന്നിവർ പ്രസംഗിച്ചു. മാനന്തവാടിക്ക് ത്വരിതഗതിയിലുള്ള വികസനം സാധ്യമാക്കുമെന്ന് നഗരസഭാ സാരഥികൾ ഉറപ്പ് നൽകി .സംഘടനയുടെ നഗര വികസനത്തിൻ്റെ കാഴ്ചപ്പാട് രേഖയാക്കി ചെയർമാന് കൈമാറി .പി വി മഹേഷ് സ്വാഗതവും എൻ പി ഷിബി നന്ദിയും പറഞ്ഞു എൻ വി അനിൽകുമാർ, എം.കെ ശിഹാബുദ്ദീൻ, സി കെ സുജിത്ത് ,കെ എക്സ് ജോർജ് ,കെ ഷാനു ,ഇ. എ നാസിർ, ബഷീർ, ഗോപൻ ,ഇക്ബാൽ,

വനിതാ വിങ്ങ് പ്രസിഡണ്ട് വിലാസിനി ജനറൽ സെക്രട്ടറി റജീന, ഗീതാ മണി, ഷൈല ജോയി എന്നിവർ നേതൃത്വം നൽകി.തുടർന്ന് സംഗീത വിരുന്നും ഒരുക്കിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *