October 15, 2026

കൊളവയൽസെന്റ് ജോർജ് എ എൽ പി സ്കൂളിൽ ജോർജിയ 2k26 ആഘോഷിച്ചു

0
IMG_20260129_123351
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൊളവയൽ: ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനമായ വാർഷികം ജോർജിയ 2K26 വിവിധ പരിപാടികളോടെ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപുഴ അധ്യക്ഷത വഹിച്ചു. സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വിളംബര ജാഥ, ലോഗോ പ്രകാശനം, പൂർവ്വാധ്യാപക വിദ്യാർത്ഥി സംഗമം, എൽ പി തല അഖില വയനാട് ഫുട്ബോൾ മേള, നാടക കളരി, പഠനയാത്രകൾ, സ്കൂൾ ആരംഭകാലത്തെ പ്രവർത്തകരെ ആദരിക്കൽ, സ്കൂളിന്റെ പൂർവ്വകാല ചരിത്ര ഡോക്യുമെന്ററി തയ്യാറാക്കൽ തുടങ്ങിയവ നടത്തുകയുണ്ടായി. സ്കൂൾ മാനേജർ ഫാ. സുനിൽ തെക്കേപേര, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  രഞ്ജിത്ത് സി.പി, വാർഡ് മെമ്പർമാരായ  സാജിത പി,  നാസർ എൻ, ഹെഡ്മിസ്ട്രസ് കെ.ജെ മിൻസി മോൾ, പി.ടി.എ പ്രസിഡണ്ട്  പീറ്റർ കെ.ആർ, ചെയർമാൻ മനോജ്‌ കൊളവയൽ, കുമാരി അഗ്വി സുകേഷ് എന്നിവർ സംസാരിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങൾക്ക്  ജോൺസൺ ടി. ജെ,  ഭവനിതാ ബാബു, ബിജു കൂർ ക്കക്കാലയിൽ,  എം. കെ ജെയിംസ്,  ആന്റണി എം.പി,  പ്രതീഷ് കുന്നുമ്മൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *