July 22, 2026

കുടുംബശ്രീ- ബഡ്സ് ഫെസ്റ്റിന് ഇന്ന് തുടക്കം

0
IMG_20260129_132158
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ബഡ്‌സ്, ബി.ആര്‍.സി വിദ്യാര്‍ത്ഥികളുടെ കലോത്സവം മിഴി 26ന് ഇന്ന് തുടക്കം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ നിന്നായി 350 ഓളം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും.

സ്റ്റേജിതര മത്സരങ്ങളായ പേപ്പര്‍ ക്രാഫ്റ്റ്, പെയിന്റിങ്, എംബോസ് പെയിന്റിങ്, പെന്‍സില്‍ ഡ്രോയിംങ് തുടങ്ങിയ ഇനങ്ങള്‍ ഇന്ന് കല്‍പ്പറ്റ മുണ്ടേരി ബഡ്‌സ് സ്‌കൂളില്‍നടക്കും. സ്റ്റേജ് മത്സരങ്ങളായ നാടോടിനൃത്തം, മിമിക്രി, പ്രച്ഛന്നവേഷം, ആക്ഷന്‍ സോങ്, സംഘനൃത്തം, ഒപ്പന തുടങ്ങിയ ഇനങ്ങള്‍ ജനുവരി 31 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സംഘടിപ്പിക്കും.

മാനസിക വെല്ലുവിളി നേരിടുന്നവരും ഭിന്നശേഷിക്കാരായവരുമായ വിദ്യാര്‍ത്ഥികളെ കലാപരമായ കഴിവുകളെ കണ്ടെത്തുകയും അവരെ

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്ബഡ്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവരെ ഫെബ്രുവരി 13, 14 തീയ്യതികളില്‍ തൃശ്ശൂരില്‍നടക്കുന്ന സംസ്ഥാന തല കലോത്സവത്തില്‍ ജില്ലയെ പ്രധിനിധീകരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *