August 14, 2026

ശ്രീമണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തിലെ ശബരിമല ഇടത്താവള നിര്‍മ്മാണം-അധിക പ്രവര്‍ത്തികള്‍ അടിയന്തരമായി യാഥാര്‍ത്ഥ്യമാക്കണം – അഡ്വ: ടി സിദ്ധിഖ് എംഎല്‍എ

0
IMG-20260129-WA0147
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ശ്രീമണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ കിഫ്ബിയുടെ നിയന്ത്രണത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളത്തില്‍, പദ്ധതിയുടെ പൂര്‍ണ്ണ ലക്ഷ്യം കൈവരിക്കാന്‍ ആവശ്യമായ ചില പ്രധാന പ്രവര്‍ത്തികള്‍ കൂടി ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവനെ കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധിഖ് നേരില്‍ കണ്ട് കത്ത് നല്‍കി.

 

കബനി നദിയുടെ കൈവഴി ക്ഷേത്രത്തെ ചുറ്റി ഒഴുകുന്ന സാഹചര്യത്തില്‍, വലിയ തോതില്‍ പിതൃദര്‍പ്പണം നടക്കുന്ന ഈ സ്ഥലത്ത് കുളിക്കടവ് നിര്‍മ്മാണം അനിവാര്യമാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്ഇത് അയ്യപ്പന്മാര്‍ക്കും മറ്റ് ഭക്തജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായിരിക്കും.

 

അതോടൊപ്പം അമ്പലത്തിനകത്തെ റോഡ് നിര്‍മ്മാണം, വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം, കല്‍വര്‍ട്ട് നിര്‍മ്മാണം, മതില്‍ നിര്‍മ്മാണം എന്നിവയും അടിയന്തരമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. തീര്‍ത്ഥാടക വാഹനങ്ങളുടെ വലിയ തിരക്ക് കണക്കിലെടുത്താല്‍ റോഡ് നിര്‍മ്മാണം അത്യന്താപേക്ഷിതമാണെന്നും കത്തില്‍ സൂചിപ്പിച്ചു.

 

പ്രധാന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും, ഫയര്‍ NOC, ഇലക്ട്രിസിറ്റി കണക്ഷന്‍ തുടങ്ങിയ അനിവാര്യ സൗകര്യങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ ഇടത്താവളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. റിവൈസ്ഡ് എസ്റ്റിമേറ്റില്‍ 13.79 കോടി രൂപ അനുവദിച്ച പദ്ധതിയില്‍ 13 കോടി രൂപയ്ക്ക് ബില്‍ ക്ലോസ് ചെയ്തതോടെ ലഭ്യമായ സേവിങ്‌സ് തുക മേല്‍പ്പറഞ്ഞ അധിക പ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കാവുന്നതാണ്. അതിനാല്‍, തീര്‍ത്ഥാടകര്‍ക്കും ഭക്തജനങ്ങള്‍ക്കും പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയില്‍ ഈ അധിക പ്രവര്‍ത്തികള്‍ ഉടന്‍ നടപ്പിലാക്കാന്‍ കിഫ്ബിക്ക് നിര്‍ദേശം നല്‍കണമെന്ന് മന്ത്രിയോട് എംഎല്‍എ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *