നാടക കലയെ സംരക്ഷിക്കണം
കൽപ്പറ്റ:അന്യം നിന്നു കൊണ്ടിരിക്കുന്ന ജില്ലയിലെ നാടക കലയെയും കലാകാരൻമാരേയും സംരക്ഷിക്കാൻ സർക്കാറിൻ്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന്സാന്ദ്ര സ്കൂൾ ഓഫ് ഡ്രാമഡയറക്ടർ വയനാട് സക്കറിയാസ് ആവശ്യപ്പെട്ടു.
ജില്ലയിലെ കലാസാഹിത്യ സാംസ്കാരിക മേഖലയെ അവഗണിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഒരു കാലത്ത് നൂറുകണക്കിന് അമേച്വർ നാടക കലാസമിതികൾ ഉണ്ടായിരുന്ന ജില്ലയിൽ ഇന്ന് ഒന്നു പോലും അവശേഷിക്കുന്നില്ല. വളർന്നു വരുന്ന ഒട്ടേറെ കലാകാരൻമാരും കലാകാരികളും ഉള്ള ജില്ലയാണ് വയനാട്. ഇനിയെങ്കിലും അവരെ കണ്ടില്ലെന്നു നടിക്കരുത്. വേണ്ട രീതിയിൽ പരിശീലനം കൊടുത്ത് വളർത്തിയെടുത്താൽ അവർ ജില്ലക്ക് മുതൽക്കൂട്ടാണ് എന്നും യോഗം അഭിപ്രായപ്പെട്ടു.





Leave a Reply