ഓൾ വയനാട് പ്രൈവറ്റ് ബസ് ക്രിക്കറ്റിൽ ജയന്തി ജനതയ്ക്ക് കിരീടം
മീനങ്ങാടി: മീനങ്ങാടി സ്റ്റേഡിയത്തിൽ നടന്ന ഓൾ വയനാട് പ്രൈവറ്റ് ബസ് ക്രിക്കറ്റ് സീസൺ 2-ൽ ഹീറോ ബസ്സസ് പടിഞ്ഞാറത്തറയെ പരാജയപ്പെടുത്തി ജയന്തി ജനത ചാമ്പ്യന്മാരായി. മീനങ്ങാടിയിലെ സ്വകാര്യ ബസ് തൊഴിലാളികളും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വിജയികൾക്കുള്ള സമ്മാനദാനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന നിർവഹിച്ചു. കുടുംബശ്രീ ഡിഎംസി ജയചന്ദ്രൻ, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ആശ പോൾ, പിബിഒഎ പ്രസിഡൻ്റ് ഹരിദാസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.





Leave a Reply