ബഡ്ജറ്റിൽ വയനാടിനെ പാടെ അവഗണിച്ചു: ഐ സി ബാലകൃഷ്ണൻ എംഎൽഎ
ബത്തേരി: വയനാട്ടിലെ ജനങ്ങൾക്ക് തീർത്തും നിരാശാജനകവും വയനാടിനെ പൂർണ്ണമായും അവഗണിച്ചതുമായ ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് എന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ. പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ നേരിട്ട വയനാടൻ ജനതയോടുള്ള വെല്ലുവിളിയാണ് ബജറ്റ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചില മോഹനപ്രഖ്യാപനങൾ ഒഴിച്ചാൽ പ്രതീക്ഷക്ക് വക നൽകുന്ന യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല. നാമമാത്രമായ ചില ചില പദ്ധതികൾക്ക് പണം അനുവദിച്ചതൊഴിച്ചാൽ കർഷകർക്കും സാധാരണക്കാർക്കും പ്രയോജനമുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. സുൽത്താൻ ബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിനുള്ള ആവശ്യം പല തവണ ഉന്നയിച്ച് നടപടി ക്രമങ്ങൾ പൂർത്തിയായിട്ടും ഈ ബജറ്റിലും തുക അനുവദിക്കാത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും കോളേരി പാലത്തിനും അപ്രോച്ച് റോഡിനുമായി ആവശ്യപ്പെട്ട തുകയുടെ 20 ശതമാനമായ 1.20 കോടി രൂപ മാത്രമാണ് ബത്തേരി മണ്ഡലത്തിന് ആകെ അനുവദിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





Leave a Reply