July 21, 2026

പൊങ്ങിനി ക്ഷേത്രോത്സവം ജനുവരി 31 മുതൽ; വിപുലമായ ആഘോഷങ്ങളോടെ കൊടിയേറ്റ് മഹോത്സവം

0
IMG_20260130_151859
By ന്യൂസ് വയനാട് ബ്യൂറോ

 

 

പൊങ്ങിനി: വയനാട്ടിലെ പ്രസിദ്ധമായ പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ കൊടിയേറ്റ് മഹോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ക്ഷേത്രം മേൽശാന്തി മാടമന വിഷ്ണു എമ്പ്രാന്തിരിയുടെ വിയോഗത്തിന്റെ വേദന നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ ഉത്സവം നടക്കുന്നത്. ജനുവരി 31-ന് ശുദ്ധികർമ്മങ്ങളോടെയും സർപ്പബലിയോടെയും ഉത്സവ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫെബ്രുവരി 1-ന് കൊടിയേറി 6-ന് ആറാട്ടുബലിയോടെ ഉത്സവം സമാപിക്കും. വിവിധങ്ങളായ കലാപരിപാടികൾ, നാടകങ്ങൾ, താലപ്പൊലി വരവുകൾ എന്നിവ ഉത്സവത്തിന് മാറ്റുകൂട്ടും. ഉത്സവദിനങ്ങളിൽ ഭക്തജനങ്ങൾക്കായി അന്നാദാനവും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ഒ.ടി. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഇ.കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഗംഗാധരൻ, ആഘോഷ കമ്മിറ്റി കൺവീനർ വി. നാണുദാസൻ, പബ്ലിസിറ്റി കൺവീനർ ടി.വി. സുരേഷ്, പ്രോഗ്രാം കൺവീനർ മധു മാസ്റ്റർ, പടിക്കൽ ശിവദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *