ഗാന്ധി ഒരു വ്യക്തിയല്ല, മരിക്കാത്ത ആശയമാണ്: കേരള എൻജിഒ അസോസിയേഷൻ
കൽപ്പറ്റ: മഹാത്മാഗാന്ധിയെ ഇല്ലാതാക്കാൻ വർഗീയ ഫാസിസ്റ്റ് ശക്തികൾ ഇന്നും ശ്രമിക്കുമ്പോൾ, ഗാന്ധി എന്ന ആശയം കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കുമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറക്കൽ. അസോസിയേഷൻ കൽപ്പറ്റയിൽ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി വെറുമൊരു വ്യക്തിയല്ലെന്നും അതൊരു വലിയ ആശയവും ആദർശവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ബെൻസി ജേക്കബ്,ശശിധര കുറുപ്പ്,കെ.ജി. വേണു, ജെയിംസ് കുര്യൻ,കെ. രമേശ്,സാബു എബ്രഹാം എന്നിവർ നേതൃത്വം നൽകി.




Leave a Reply