February 1, 2026

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: നിലവിലെ ഭരണസമിതി പാനലിന് എതിരില്ല

0
IMG_20260130_204120
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ 2026-31 കാലയളവിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതിയും പോലീസ് സംഘടനകളും നയിക്കുന്ന പാനലിന് എതിരില്ല. വിവിധ വിഭാഗങ്ങളിലായി പത്തുപേരാണ് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. പൊതുവിഭാഗത്തിൽ പി.ജി. സതീഷ് കുമാർ (എ.എസ്.ഐ വി എ സി ബി ), ബിപിൻ സണ്ണി (എസ്.സി.പി.ഒ ജില്ലാ എസ് ബി ), ഇർഷാദ് മുബാറക് (എസ്.സി.പി.ഒ വൈത്തിരി പോലീസ് സ്റ്റേഷൻ) എന്നിവരും 40 വയസ്സിൽ താഴെയുള്ളവരുടെ പൊതുവിഭാഗത്തിൽ പി.എസ്. അജീഷും (സി.പി.ഒ തൊണ്ടർനാട് പോലീസ് സ്റ്റേഷൻ) തെരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ എ.ആർ. ഷീജ (എ.എസ്.ഐ ബത്തേരി പോലീസ് സ്റ്റേഷൻ), സി. വിനീഷ (സി.പി.ഒ ബത്തേരി പോലീസ് സ്റ്റേഷൻ) എന്നിവരും 40 വയസ്സിൽ താഴെയുള്ള വനിതാ വിഭാഗത്തിൽ എൻ.പി. അർഷദയും (സി.പി.ഒ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ) വിജയിച്ചു. നിക്ഷേപക വിഭാഗത്തിൽ വി.എസ്. രാജേഷും (സീനിയർ ക്ലർക്ക്, ഡി.പി.ഒ), എസ്.സി/എസ്.ടി വിഭാഗത്തിൽ എം. മോഹനനും (എസ്.ഐ ജില്ലാ എസ് ബി ) ആണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *