ബോധവൽക്കരണ ക്ലാസും ഡോക്യുമെന്ററി പ്രദർശനവും നടത്തി
തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്ത് പതിനേഴാം വാർഡ് കുങ്കിച്ചിറയിലെ ഇട്ടിലാട്ടിൽ സാംസ്കാരിക നിലയത്തിൽ വച്ച് എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും, ഡോക്യുമെന്ററി പ്രദർശനവും നടത്തി. കുഞ്ഞോം ഉന്നതി, ഇട്ടിലാട്ടിൽ ഉന്നതി,മാതൃക ഉന്നതി,കാട്ടിയേരി ഉന്നതി, കല്ലിങ്കൽ ഉന്നതി, മുതലായടങ്ങളിലെ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.ചടങ്ങിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സ്വാഗതം ആശംസിച്ചു. 17-ാം വാർഡ് മെമ്പർ പി.മുഹസിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
തൊണ്ടർനാട് എസ്.എച്ച്.ഒ.അബ്ദുൽ അസീസ് കെ.പി.ഉദ്ഘാടന കർമ്മം നിർവഹിച്ചു. ട്രൈബൽ പ്രമോട്ടർ ടി.പി.ദീപ,സി.പി.ഒ പ്രമോദ് എ.ബി,പ്രിവൻ്റീവ് ഓഫീസർ കെ.അനിൽ കുമാർ,പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്)പി.പി.ശ്രീജേഷ്,സി.പി.ഒ.വി.എസ്.സുഹാസ് മുതലായവർ സംസാരിച്ചു.





Leave a Reply