August 10, 2026

​കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു: പി.കെ. ഉസ്മാൻ

0
IMG-20260207-WA0104
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജനാധിപത്യ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ പ്രസ്താവിച്ചു.എസ്ഡിപി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.

എസ്.ഐ.ആർ നടപ്പിലാക്കുന്നതിലൂടെ ഭരണകൂടത്തിന് അനുകൂലമല്ലാത്ത വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും ആസൂത്രിതമായി നീക്കം ചെയ്യുകയാണ്. ഇത്തരം നടപടികളിലൂടെ ജനഹിതമല്ല മറിച്ച് ഭരണകൂട താല്പര്യങ്ങളാണ് അടിച്ചേൽപ്പിക്കപ്പെടുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പമാണ് ഇതിലൂടെ ഇല്ലാതാവുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *