ട്രെഞ്ചിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
മാനന്തവാടി: അരുണപാറ ചക്കിണി ഉന്നതിയിലെ രാമദാസിന്റെ പശു വീടിനോട് ചേർന്ന ട്രെഞ്ചിൽ അകപ്പെട്ടതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി പശുവിനെ രക്ഷപ്പെടുത്തി. വിവരം അറിയിച്ചതനുസരിച്ച് എത്തിയ ഒരു യൂണിറ്റ് സേനാംഗങ്ങൾ ചേർന്നാണ് പശുവിനെ കുഴിയിൽ നിന്നും പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഒ.ജി. പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് ടി.എസ്., ശ്രീകാന്ത് എ.എസ്., ബിനീഷ് ബേബി, അഭിജിത് സി.ബി., ആദർശ് ജോസഫ്, ഹോം ഗാർഡ് ജോളി ജെയിംസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.





Leave a Reply