October 3, 2026

ലഹരിക്കെതിരെ ജാഗ്രതാ മതിലൊരുക്കി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ലഹരി വിരുദ്ധ സഭ നിലവിൽ വന്നു

0
IMG_20260902_153505
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ലഹരിക്കെതിരെ വിദ്യാലയങ്ങളിൽ പ്രതിരോധത്തിന്റെ പുതിയ സന്ദേശം ഉയർത്തി പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ ലഹരി വിരുദ്ധ സഭ പ്രവർത്തനമാരംഭിച്ചത്. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് സാമൂഹിക പ്രതിബദ്ധതയുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സഭ രൂപീകരിച്ചത്.

 

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ആദ്യ സഭായോഗവും ലഹരി വിരുദ്ധ സഭയുടെ ഔദ്യോഗിക ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് സമഗ്ര ശിക്ഷ കേരള  ജില്ലാ പ്രൊജക്ട് ഓഫീസർ നിസാർ കമ്പ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി മഹാമാരിക്കെതിരെ വിദ്യാർത്ഥികൾ സ്വന്തം ജീവിതത്തിലും ചുറ്റുപാടുകളിലും പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും, ലഹരിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തിലേക്ക് കുട്ടികൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

 

ചടങ്ങിൽ പ്രിൻസിപ്പൽ രമേഷ് കുമാർ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, രേഖ കെ, മമ്മൂട്ടി അഞ്ചുകുന്ന്, നവാസ് ടി തുടങ്ങിയവർ സംബന്ധിച്ചു. വരും ദിവസങ്ങളിൽ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ യോഗത്തിൽ തീരുമാനമായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *