വീ കെയർ അൽബിർ പ്രീ സ്കൂൾ പ്രവേശനോദ്ഘാടനം നിർവ്വഹിച്ചു
തരുവണ: തരുവണ വീ കെയർ അൽബിർ ഇസ്‌ലാമിക് പ്രീ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജില്ലാ ഖാളി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള അപേക്ഷാ ഫോമുകൾ വിതരണം ചെയ്തുകൊണ്ടാണ് നേതാക്കൾ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, ഹസൻ മുസ്‌ലിയാർ തലപ്പുഴ, ഇബ്രാഹിം ഫൈസി പേരാൽ, കെ. മമ്മൂട്ടി നിസാമി, മുഹമ്മദ് റഹ്‌മാനി, ആഷിഖ് വാഫി, അറഫ നാസർ, അഷ്‌കർ കാളിയാർ, സുഹൈൽ സി.എച്ച്, ഇബ്രാഹിം സി.എച്ച്, അലി അക്ബർ, ജുനൈദ് ദാരിമി, സാജിദ് റഹ്‌മാനി തുടങ്ങിയവർ സംബന്ധിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളും ഇസ്‌ലാമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയുമാണ് സ്ഥാപനത്തിന്റെ പ്രധാന ആകർഷണം.
ജൂൺ ഒന്നിന് മൂന്നര വയസ്സ് പൂർത്തിയായ കുട്ടികൾക്കാണ് വിദ്യാലയത്തിൽ പ്രവേശനം നൽകുന്നത്. കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികളുടെ സർഗ്ഗാത്മകതയും ബൗദ്ധിക വളർച്ചയും ലക്ഷ്യമിടുന്ന ആധുനിക ശിക്ഷണ രീതിയാണ് ഇവിടെ പിന്തുടരുന്നത്. സുരക്ഷിതമായ പ്ലേ ഏരിയ, സ്മാർട്ട് ക്ലാസ് മുറികൾ, മികച്ച പരിശീലനം ലഭിച്ച അധ്യാപകർ എന്നിവ ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ധാർമ്മിക ബോധവും അച്ചടക്കവും വളർത്തിയെടുക്കുന്നതിനായി പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനത്തിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9961655395, 9745358736 എന്നീ നമ്പറുകളിൽ സ്കൂൾ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.





Leave a Reply