March 15, 2026

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

0
IMG_20260214_190759
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: കബനിഗിരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കബനിഗിരി കലവഞ്ചേരിൽ വേണു (65) വിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ കബനിഗിരി സ്കൂളിന് സമീപമുള്ള റോഡിലായിരുന്നു അപകടം. വേണു സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് പന്നി കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിലുണ്ടായിരുന്ന വേണുവിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റു. ഇദ്ദേഹത്തെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *