ധീര ജവാൻ വസന്തകുമാറിന് വൈത്തിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരവ്
വൈത്തിരി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ വസന്തകുമാറിന്റെ സ്മരണ പുതുക്കി വൈത്തിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ജവാന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
വൈത്തിരി മണ്ഡലം പ്രസിഡന്റ് എ.എ. വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വസന്തകുമാറിന്റെ ത്യാഗം എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ നേതാക്കളായ ആർ. രാമചന്ദ്രൻ, എൻ.കെ. ജ്യോതിഷ് കുമാർ, കെ.വി. ഫൈസൽ, മൈക്കിൾ പി.ഡി, ജോസഫ് മറ്റത്തിൽ, വിനീത വിജയൻ, റോയി തുടങ്ങിയവർ സംബന്ധിച്ചു. കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു ധീരജവാന് ആദരമർപ്പിച്ചു.





Leave a Reply