മാനന്തവാടി നഗരസഭ വികസന സെമിനാർ നടത്തി
മാനന്തവാടി:നഗരസഭ വികസന സെമിനാർ മാനന്തവാടി ജി യു പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.മാനന്തവാടിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയ വികസന സെമിനാറിൽ മാനന്തവാടിയിലെ പാർക്കിംഗ് വെയിറ്റിംഗ് ഷെഡുകൾ വാട്ടർ കിയോസ്ക് തുടങ്ങി മാനന്തവാടി പട്ടണത്തിന്റെ വികസനവും സേവനമേഖല കാര്യക്ഷമമാക്കുന്നതിനും നിർദ്ദേശങ്ങൾ ലഭിച്ചു. കാർഷിക മേഖലയിലെ നൂതനാശയങ്ങളോടൊപ്പം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ സജീവമാക്കുകയും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ജനകീയമാക്കി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്ക് നഗരസഭ വലിയ പ്രാധാന്യം നൽകുമെന്നും അഭിപ്രായപ്പെട്ടു.
വികസന സെമിനാർ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷ വഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി ജോർജ് പദ്ധതികൾ വിശദീകരിച്ചു. വികസനരേഖ മാനന്തവാടി പഞ്ചായത്ത് മുൻ പ്രസിഡന്റ്എം ജെ വർക്കി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യനിൽ നിന്നും ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ലേഖ രാജീവൻ, ഷിബു കെ ജോർജ്, ഷീജ ഫ്രാൻസിസ് , പി വി എസ് മൂസ,കൗൺസിലർ പിടി ബിജു, വി യു ജോയ്,നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.





Leave a Reply